പ്രിയപ്പെട്ട മക്കളെ മാതാവിന്റെ സംരക്ഷണത്തിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കൂ

മക്കളാണ് മാതാപിതാക്കളുടെ സര്‍വ്വസ്വവും. അവരുടെ ജീവിതത്തിനേല്ക്കുന്ന തീരെ ചെറിയൊരു പോറല്‍ പോലും മാതാപിതാക്കളില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ വലുതാണ്. മക്കളെ മാതാവിന്റെ സംരക്ഷണത്തിനേല്പിക്കുക മാത്രമാണ് നിസ്സഹയാരായ മനുഷ്യരെന്ന നിലയില്‍ നമുക്ക് ചെയ്യാനുള്ളൂ. കാരണം ഉണ്ണീശോയെ വളര്‍ത്തിവലുതാക്കിയവളാണല്ലോ അമ്മ.

അമ്മയുടെ സംരക്ഷണത്തിലേക്കായി ഹന്നാന്‍ വെള്ളം മക്കളുടെ നെറ്റിയില്‍ തൊട്ട് ശുദ്ധീകരിച്ച് മാതാവിന്റെ രൂപത്തിന് മുമ്പില്‍ വച്ച് ആഴ്ചയിലൊന്ന് വീതം ഇങ്ങനെ പ്രാര്‍ത്ഥിക്കുക:

ദൈവമാതാവേ, രക്ഷയുടെ അമ്മേ, എന്റെ)( മക്കളുടെ പേരു പറയുക) ആത്മാക്കളെ പവിത്രീകരിച്ചശേഷം അങ്ങയുടെ പ്രിയപ്പെട്ട മകന് സമര്‍പ്പിക്കണമേ. യേശുവിന്റെ അമൂല്യരക്തത്തിന്റെ ശക്തിയാല്‍ ഈ ചെറിയ ആത്മാക്കളെ പൊതിഞ്ഞു സൂക്ഷിക്കാനും തിന്മയില്‍ നിന്ന് എല്ലാതരത്തിലും സംരക്ഷിക്കാനുമായി അമ്മ പ്രാര്‍ത്ഥിക്കണമേ.

പ്രിയപ്പെട്ട അമ്മേ മഹാദുരിതങ്ങളുടെ കാലത്ത് എന്റെ കുടുംബത്തെ സംരക്ഷിക്കണമെന്നം എന്റെ കുടുംബം യേശുവില്‍ ഒന്നാകാനും ഞങ്ങള്‍ക്ക് നിത്യരക്ഷ തരാനുമുള്ള എന്റെ പ്രാര്‍ത്ഥനയെ അങ്ങയുടെ മകന്‍ അനുഭാവപൂര്‍വ്വം നോക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.