പ്രമുഖ പ്രൊട്ടസ്റ്റന്റ് യൂട്യൂബര്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക്

വാഷിംങ്ടണ്‍: പ്രമുഖ യൂട്യൂബറും പ്രൊട്ടസ്റ്റന്റ് വിശ്വാസിയുമായ കാമറൂണ്‍ ബെര്‍ട്ടുസി കത്തോലിക്കാസഭയില്‍ അംഗമാകാന്‍ തയ്യാറെടുക്കുന്നു. കത്തോലിക്കാസഭയിലേക്കുള്ള പ്രവേശനത്തിനുളള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്.

പേപ്പസിക്കെതിരെ നീണ്ട വര്‍ഷങ്ങളായി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന് ഇതോടെ വിരാമമാകുകയാണ്. പ്രൊട്ടസ്റ്റന്റ് എന്ന നിലയില്‍ തുറന്ന മനസ്സോടെയാണ് താന്‍ പഠനം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഒന്നരലക്ഷത്തോളം സബ്‌സ്്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലാണ് ഇദ്ദേഹത്തിന്റേത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.