അഹങ്കരിക്കരുതേ നശിച്ചുപോകും…

മനുഷ്യനായതുകൊണ്ട് അഹങ്കരിക്കണമെന്നുണ്ടോ? ഒരിക്കലുമില്ല. പക്ഷേ എന്തു ചെയ്യാം, ഏതൊക്കെയോ കാര്യങ്ങളില്‍ അഹങ്കാരവും അഹന്തയും നമ്മെ പിടിമുറുക്കുന്നു.

സൗന്ദര്യം, കുടുംബമഹിമ, ജോലി, ആരോഗ്യം,സാമ്പത്തികം, വീട്, സംതൃപ്തമായ കുടുംബം, മക്കളുടെ ഉയര്‍ച്ച,, പ്രശസ്തി….ഇങ്ങനെ പലവിധ കാരണങ്ങള്‍ കൊണ്ട് മനുഷ്യന്‍ അഹങ്കരിക്കാന്‍ സാധ്യതയേറെയാണ്. അഹന്തയോടെ സംസാരിക്കുന്ന മനുഷ്യരുമുണ്ട്. എല്ലാം തന്റെ കഴിവ്..സാമര്‍ത്ഥ്യം എന്ന മട്ടില്‍..പക്ഷേ ഇത്തരക്കാരോട് വിശുദ്ധ ഗ്രന്ഥം പറയുന്നത് ഇതാണ്.

അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്, അഹന്ത അധ:പതനത്തിന്റെയും.(സുഭാ 16:18)

നമുക്ക് അഹങ്കരിക്കാനൊന്നുമില്ല എന്നതാണ് വാസ്തവം. എല്ലാം ദൈവം നല്കിയത്..ദൈവത്തിന്റെ കൃപ.. അതുകൊണ്ട് നമുക്ക് കര്‍ത്താവില്‍ ആശ്രയിച്ചു മുന്നോട്ടുപോകാം. അങ്ങനെ ദൈവത്തിന് കൂടുതല്‍ ഇഷ്ടമുള്ളവരായിത്തീരുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.