പേടിസ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടിയുണരാറുണ്ടോ? എങ്കില്‍ ഇതൊന്ന് വായിച്ചുനോക്കൂ


ഓരോ നിര്‍ദ്ദിഷ്ട മേഖലകളിലും പ്രത്യേകം മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാനായി സഭ നമുക്ക് ചില വിശുദ്ധരെ പ്രത്യേകമായി സമ്മാനിച്ചിട്ടുണ്ട്. അതുപോലെ ഒന്നാണ് നമ്മുടെ സ്വപ്‌നങ്ങള്‍ക്കായുള്ള സ്വര്‍ഗ്ഗീയ മധ്യസ്ഥയും പേടിസ്വപ്‌നങ്ങള്‍ക്കെതിരെയുള്ള മാധ്യസ്ഥവും. കാസായിലെ വിശുദ്ധ റീത്തായെ ആണ് സ്വപ്‌നങ്ങളുടെ മധ്യസ്ഥയായി സഭ വണങ്ങുന്നത്. പേടി സ്വപ്‌നങ്ങള്‍ക്കെതിരെ പ്രാര്‍ത്ഥനയില്‍ നമ്മള്‍ അഭയം തേടേണ്ട മാധ്യസ്ഥം മുഖ്യദൂതരിലൊരാളായ റഫായേല്‍ മാലാഖയോടാണ്.

നല്ല സ്വപ്‌നങ്ങള്‍ നമ്മെ സന്തോഷചിത്തരും സമാധാനചിത്തരുമാക്കുമ്പോള്‍ ദു:സ്വപ്‌നങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. അതുകൊണ്ട് ദു: സ്വപ്‌നങ്ങളില്‍ നിന്നുള്ള മോചനത്തിന് വേണ്ടി നമുക്ക് റഫായേല്‍ മാലാഖയോട് പ്രാര്‍ത്ഥിക്കാം.

റഫായേല്‍ മാലാഖയേ, എന്റെഉറക്കത്തിന് കാവലായിരിക്കണമേ. തുടര്‍ച്ചയായി ഞാന്‍ കണ്ടുകൊണ്ടിരിക്കുന്ന ദു:സ്വപ്‌നങ്ങള്‍ എന്നെ ഉറങ്ങാന്‍ പോലുമുള്ള ഭീതിയിലേക്ക് തള്ളിവിടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ എന്റെ ഉറക്കത്തെ അസ്വസ്ഥപ്പെടുത്തുകയും അശാന്തരാക്കുകയും ചെയ്യുന്ന ദുഷ്ടാരൂപികളില്‍ നിന്ന് എന്നെകാത്തുരക്ഷിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.