ദിവ്യകാരുണ്യത്തിലെ ഈശോയെ ആരാധിക്കുമ്പോള്‍ ഈ തിരുവചനം ഓര്‍മ്മിക്കാം…

ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് നാം എത്രത്തോളം ബോധവാന്മാരാണ്? പലപ്പോഴും നാം ദിവ്യകാരുണ്യത്തിന് മുമ്പിലായിരിക്കുമ്പോള്‍ ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സത്യം.

ദിവ്യകാരുണ്യവര്‍ഷംപ്രഖ്യാപിച്ച അവസരത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിച്ചത് എല്ലായ്‌പ്പോഴും ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണമെന്നാണ്.

ഇതിനായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നമ്മോട് പറഞ്ഞത് യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും( മത്താ:28:20) എന്ന തിരുവചനമാണ്.

അവിടുന്ന് നമ്മുടെ കൂടെയുണ്ട് എന്ന വിശ്വാസം നല്കുന്ന ആശ്വാസത്തിന് പകരം വയ്ക്കാന്‍ കഴിയുന്ന മറ്റൊന്നുമില്ല. അതുകൊണ്ട് ദിവ്യകാരുണ്യസന്നിധിയിലായിരിക്കുന്ന അവസരങ്ങളിലെല്ലാം നമുക്ക് ഈ തിരുവചനം ഓര്‍മ്മിക്കാം.
യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.