ഡല്‍ഹി അതിരൂപതയിലെ രണ്ടു ദേവാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹിന്ദുതീവ്രവാദികളുടെ ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹി അതിരൂപതയുടെ ഭാഗമായ രണ്ടു ദേവാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന ഹിന്ദുതീവ്രവാദിഗ്രൂപ്പുകളുടെ ഭീഷണി. ജൂണ്‍ നാലിനാണ് സംഭവം നടന്നത്. സെന്റ് ജോസഫ് വാസ് കത്തോലിക്കാ മിഷന്‍ ദേവാലയത്തില്‍ രാവിലെ പത്തു മണിക്ക് ശേഷമായിരുന്നു ഈ സംഭവം നടന്നത്. ഇംഗ്ലീഷ് സര്‍വീസ് അവസാനിച്ച സമയത്ത് 20-25 പേര്‍ അടങ്ങുന്ന സംഘം വൈദികനെ സമീപിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ദേവാലയം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുറുവടികളുംവാളുകളുമായി ബൈക്കിലും കാറിലുമായിട്ടായിരുന്നു സംഘം എത്തിച്ചേര്‍ന്നത്.

സംഘത്തിലൊരാള്‍ വൈദികന്റെ കവിളത്തടിച്ചുവെന്നും ശേഷം ഇദ്ദേഹത്തിന് ചെവി കേള്‍ക്കാനാവുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്രാമത്തില്‍ ദേവാലയം അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയ സംഘം തങ്ങള്‍ ഹിന്ദു സേനയാണെന്നും അവകാശപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.