സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയില്‍ നഗ്നമനുഷ്യന്‍, പരിഹാരകര്‍മ്മം നിര്‍വഹിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനെ ഞെട്ടിച്ചുകൊണ്ട് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയില്‍ നഗ്നമനുഷ്യന്‍. സുരക്ഷാ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ സംഭവം നടന്നത്. ജൂണ്‍ ഒന്നിന് ബസിലിക്ക അടഞ്ഞുകിടന്ന സമയത്തായിരുന്നു ഈ അനിഷ്ടസംഭവം നടന്നത്.

യുക്രെയ്‌നിലെ കുട്ടികളെ രക്ഷിക്കുക എന്ന് അയാള്‍ പിന്‍വശത്ത് എഴുതിയിട്ടുണ്ടായിരുന്നു. പോളണ്ടുകാരനാണ് ഇയാള്‍ എന്നല്ലാതെകൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇറ്റാലിയന്‍ പോലിസ് കസ്റ്റഡിയിലാണ് ഇയാള്‍.

മാര്‍പാപ്പമാര്‍ ദിവ്യബലി അര്‍പ്പിക്കുന്ന അള്‍ത്താരയാണ് ഇത്. ഈ അനിഷ്ടസംഭവം നടന്നതിന് ശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ആര്‍ച്ച് പ്രീസ്റ്റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പരിഹാരകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. കാനോന്‍ നിയമം അനുസരിച്ചുള്ള പരിഹാരപ്രവൃത്തികളാണ് അനുഷ്ഠിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.