യഥാര്‍ത്ഥ ക്രിസ്തു അനുഗാമി ആവുക എന്നതിന്റെ അര്‍ത്ഥം എന്താണെന്നറിയാമോ?

പേരില്‍ ക്രൈസ്തവരും ക്രിസ്തുവിനെ സ്‌നേഹിക്കുകയും അനുഗമിക്കുകയും ചെയ്യുന്നവരുമാണ് നമ്മളെന്നാണ് വയ്പ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം ക്രിസ്തു അനുഗാമിയാണോ? ഒരു യഥാര്‍ത്ഥ ക്രിസ്തു അനുഗാമി ആരാണ്? എന്തായിരിക്കണം? യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഇതേക്കുറിച്ച് വ്യക്തമായ മറുപടിയുള്ളത്.

എന്റെ ഒരു യഥാര്‍ത്ഥ അനുഗാമി ആവുക എന്നതിനര്‍ത്ഥം മറ്റുള്ളവരുടെ ഹൃദയത്തില്‍ എന്റെ സ്‌നേഹസാന്നിധ്യം എത്തിക്കുക എന്നതാണ്. അങ്ങനെയാണ് നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് സ്പഷ്ടമാക്കുന്നത്. ഇപ്രകാരം പ്രവര്‍ത്തിക്കുന്നില്ലായെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ആത്മാര്‍ത്ഥമായി പറയാനാകുമോ? എന്റെ സ്‌നേഹത്തിലായിരിക്കുമ്പോള്‍ നിങ്ങളുടെ അമൂല്യനിധി മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്ന് നിങ്ങള്‍ക്ക് തോന്നും. എന്നോടുള്ള സ്‌നേഹം നിങ്ങളെ ചുമതലാബോധമുള്ളവരാക്കും. കണ്ടുമുട്ടുന്നവര്‍ക്കൊക്കെ എന്റെ സ്‌നേഹത്തിന്റെ ഓഹരി നല്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കും. അവരില്‍ എന്റെ വചനം വിരിയിക്കാന്‍ നിങ്ങള്‍ ഭരമേല്പിക്കപ്പെട്ടവരായിരിക്കും. അങ്ങനെ അവരും നിങ്ങളെ പോലെ രക്ഷിക്കപ്പെട്ടവരാകുമല്ലോ. ഇതാണ് എന്നോടുള്ള യഥാര്‍തഥസ്‌നേഹം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.