മരിയന്‍പ്രത്യക്ഷീകരണങ്ങളില്‍ മാതാവ് ആവര്‍ത്തിച്ചു പറയുന്ന കാര്യങ്ങള്‍

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എല്ലാ പ്രത്യക്ഷീകരണങ്ങളിലും അമ്മ ആവര്‍ത്തിച്ചുപറഞ്ഞിരിക്കുന്നത് ഒരേ കാര്യങ്ങളാണ്. എല്ലാവരും പശ്ചാത്തപിക്കണം, മാനസാന്തരപ്പെടണം, ദൈവത്തിലേക്ക് മടങ്ങിവരണം, അവസാനമായി ദൈവം വിജയിക്കുകയും ചെയ്യും. നമ്മുടെ ആത്മരക്ഷ മാത്രമാണ് മാതാവിന്റെ ലക്ഷ്യം. അതാണ് അമ്മയുടെ ആഗ്രഹവും.

ദൈവത്തിന്റെ അനന്തസ്‌നേഹമാണ് അവിടുത്തെ അമ്മയായ മറിയത്തെ ഇങ്ങനെയൊരു രഹസ്യാഹ്വാനവുമായി നമ്മുടെ അടുക്കലേക്ക് എത്തിച്ചിരിക്കുന്നത്. ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും മനസ്സിലാക്കാനും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം നമ്മെ സഹായിക്കുന്നു.

ലൂര്‍ദ്ദിലും ഫാത്തിമായിലും ലാസലൈറ്റിലും മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ പറഞ്ഞ വാക്കുകള്‍ നമുക്ക് മറക്കാതിരിക്കാം. പശ്ചാത്തപിക്കുക..പശ്ചാത്തപിക്കുക.. പശ്ചാത്തപിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.