കള്ളന്‍ പശ്ചാത്തപിച്ചു, മോഷ്ടിച്ചെടുത്ത സാധനങ്ങള്‍ തിരികെ പളളിയിലേല്പിച്ചു

സ്‌പെയ്ന്‍: സ്‌പെയ്‌നിലെ ഓരിഹുയേല- അലികാന്റെ രൂപതയിലെ ദേവാലയത്തില്‍ നിന്ന് മോഷണംപോയ വസ്തുക്കള്‍ മോഷ്ടാവ് തിരികെയേല്പിച്ചു. പശ്ചാത്തപിച്ച് കുമ്പസാരിച്ചതിന് ശേഷം മോഷണവസ്തുക്കള്‍ തിരികെയേല്പിക്കുകയായിരുന്നു. ബിഷപ് ജോസ് മുനില തന്റെ സിക്‌സ് കോണ്‍ടിനന്റ് എന്ന പ്രോഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കള്‍ മുതല്‍ വെളളിവരെ അദ്ദേഹം നടത്തുന്ന റേഡിയോ പ്രഭാഷണമാണ് ഇത്. ഇതിലാണ് മോഷ്ടാവിന്റെ മാനസാന്തരകഥ അദ്ദേഹം വിശദീകരിച്ചത്. നവംബര്‍ അഞ്ചിനാണ് ക്വിറോണ്‍ ഹോസ്പിറ്റലിലെ ചാപ്പലില്‍ നി്ന്ന് മോഷണം പോയത്. ദിവ്യകാരുണ്യത്തോടുകൂടിയ സക്രാരിയും അള്‍ത്താരയിലെ കുരിശും കാസയും പീലാസയും മറ്റുമാണ് മോഷണം പോയത്.

മാനസാന്തരം വന്ന് മോഷ്ടാവ് സാധനങ്ങള്‍ തിരികെ തന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നും അവിടുന്ന് മോഷ്ടാവിന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചുവെന്നും യഥാര്‍ത്ഥ പരിഹാരം എന്നത് പശ്ചാത്താപമാണെന്നും ബിഷപ് പ്രഭാഷണത്തില്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.