ഉത്ഥിതനായ ഈശോയെ കണ്ടവരുടെ എണ്ണം അറിയാമോ?

പുതിയ നിയമത്തില്‍ ഈശോ നിരവധി തവണ പലര്‍ക്ക് പ്രത്യക്ഷപ്പെട്ടതായി നാം വായിക്കുന്നുണ്ട്. എന്നാല്‍ എത്ര പേര്‍ക്ക് ഈശോ പ്രത്യക്ഷനായി എന്നതിന്റെ കൃത്യമായ എണ്ണം അറിയാമോ.

ബൈബിളില്‍ നല്കുന്ന സൂചനകളനുസരിച്ച് 500 പേര്‍ക്ക് ഉത്ഥിതനായ ക്രിസ്തു ദര്‍ശനം നല്കിയെന്നാണ്.
നമുക്കറിയാവുന്നതുപോലെ മേരി മഗ്ദലനയ്ക്കും മറ്റേ സ്ത്രീക്കും ഈശോ പ്രത്യക്ഷപ്പെട്ടതായി നാം വിശുദ്ധ മത്തായിയുടെ സുവിശേഷം 28:9 ല്‍ വായിക്കുന്നു. ഏകദേശം മൂന്നോ നാലോ പേര്‍ അവിടെയുണ്ടാകും എന്ന് നമുക്ക് ഊഹിക്കാം. എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യന്മാര്‍ക്കാണ് ഈശോ പിന്നീട് പ്രത്യക്ഷപ്പെടുന്നത്. അവര്‍ രണ്ടുപേരാണെന്നാണ് പാരമ്പര്യം. അപ്പസ്‌തോലന്മാര്‍ക്ക് മധ്യേയാണ് ഈശോ പിന്നീട് പ്രത്യക്ഷപ്പെട്ടത്. വിശുദ്ധ മത്തിയാസും അക്കൂട്ടത്തിലുണ്ടായിരുന്നു. യൂദായ്ക്ക് പകരം തിരഞ്ഞെടുക്കപ്പെട്ടവന്‍. ഏകദേശം ഇരുപതുപേര്‍ അവിടെയുണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.

വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം 15 ാം അധ്യായം 3-8 ല്‍ നാം ഇങ്ങനെ വായിക്കുന്നുണ്ട്. അതിന് ശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്‍ക്ക് പ്രത്യക്ഷനായി എന്ന്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.