സമ്പന്നരായവര്‍ ഇക്കാര്യം ഓര്‍മ്മിക്കണമെന്ന് ഈശോ പറയുന്നു, ദര്‍ശനങ്ങളില്‍ ഈശോ വെളിപ്പെടുത്തിയത് കേള്‍ക്കൂ

സമ്പന്നനായതിന്റെ പേരില്‍ എപ്പോഴെങ്കിലും അഹങ്കാരം തോന്നിയിട്ടുണ്ടോ? സ്വന്തം കഴിവുകൊണ്ടാണ് ഇക്കാണുന്നതെല്ലാം നേടിയതെന്ന ആത്മാഭിമാനം അധികമായിട്ടുണ്ടോ. എങ്കില്‍ അത്തരക്കാരോട് ഈശോപറയുന്നത് ഒന്നു കേള്‍ക്കണേ.. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഈശോ സമ്പന്നരായവര്‍ ഓര്‍മ്മിക്കേണ്ടതായി ഇക്കാര്യങ്ങള്‍ വെളിപെടുത്തിയിരിക്കുന്നത്.

സമ്പന്നരായിട്ടുള്ളവന്‍ ഓര്‍മ്മിക്കേണ്ടത് ഇതാണ്. എന്തെന്നാല്‍ ദൈവകൃപ ഒന്നുകൊണ്ടുമാത്രമാണ് അവര്‍ക്ക് സമ്പത്തുള്ളത്. പണക്കാരന് പാവപ്പെട്ടവനെക്കാള്‍ യാതൊരുഅവകാശവും കൂടുതലില്ല. മറിച്ച് ചിന്തിക്കുന്നതും ശരിയല്ല. പാവപ്പെട്ടവന് ദാരിദ്ര്യത്തിന് മേല്‍ യാതൊരു അവകാശവുമില്ല എന്ന പോലെ സ്മ്പന്നന് സമ്പന്നതയുടെമേല്‍ യാതൊരു അവകാശവുമില്ല. മാത്രവുമല്ല സമൂഹത്തിലെ സ്മ്പന്നര്‍ തങ്ങള്‍ക്കുള്ളത് പങ്കുവയ്ക്കാന്‍ തയ്യാറാവാത്ത പക്ഷം യഥാര്‍ത്ഥത്തില്‍ തങ്ങളാണ് ദരിദ്രരെന്ന് ഒരുനാള്‍ അവര്‍ കണ്ടെത്തും.

പണക്കാരനായിരിക്കുന്നത് പാപമല്ലെന്നും നിങ്ങള്‍ സന്വാദനത്തിന് വേണ്ടിയോ ഉള്ളസമ്പത്തിന്റെ പരിപാലനത്തിന് വേണ്ടിയോ മറ്റുള്ളവരെ ദുരുപയോഗിക്കുന്നതും അവരുടേത് കൈക്കലാക്കുന്നതുമാണ്പാപമെന്നും ഈ പുസ്തകത്തില്‍വ്യക്തമാക്കിയിട്ടുണ്ട്.

അതുകൊണ്ട് നമുക്കുളളതുപോലെ മറ്റുള്ളവരുമായി പങ്കുവയ്ക്കാം. എത്രയധികം സമ്പാദിച്ചാലും ആര്‍ക്കും മരണത്തിന് ശേഷം അതില്‍ അവകാശമില്ലല്ലോ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.