സാത്താന്റെ പക പരക്കുമ്പോള്‍ നാം ചെയ്യേണ്ടത്; ഭൂതോച്ചാടകനായ വൈദികന്‍ പറയുന്നത് കേള്‍ക്കൂ

അമേരിക്കയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ അക്രമങ്ങളുടെയും ദൈവനിഷേധത്തിന്റെയും പശ്ചാത്തലത്തില്‍ മോണ്‍. സ്റ്റീഫന്‍ റോസെറ്റി പറയുന്നത് ഇവയെല്ലാം സാത്താന്റെ പ്രവര്‍ത്തനങ്ങളാണ് എന്നാണ്.

സാത്താന്റെ പക വര്‍ദ്ധിച്ചിരിക്കുന്നു. സാത്താന്‍ ബാധിതനായ ഒരു വ്യക്തിയില്‍ കാണപ്പെടുന്ന പൊതു സ്വഭാവപ്രത്യേകതകളാണ അമേരിക്കയിലും ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വിശുദ്ധവസ്തുക്കളോടുള്ള വെറുപ്പ്, അതിമാനുഷിക ശക്തി, അതീന്ദ്രിയ ജ്ഞാനം, അജ്ഞാതമായ ഭാഷ.. ഇവയെല്ലാമാണ് സാത്താന്‍ ബാധിതനായ ഒരു വ്യക്തിയില്‍ കാണാന്‍ കഴിയുന്നത്.

. അമേരിക്കയില്‍ ഇപ്പോള്‍ പരസ്പരം വിദ്വേഷവും വെറുപ്പും അക്രമവുമാണ് എവിടെയും. സാത്താന്റെ പക ആളിക്കത്തുന്നു. ഈ അഗ്നി അണയ്ക്കാന്‍ നാം സ്‌നേഹത്തിന്റെ വെള്ളം തളിക്കണം. അതുമാത്രമേ മറുമരുന്നായിട്ടുള്ളൂ. വെറുപ്പിനെ ഒരിക്കലും വെറുപ്പുകൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല,സനേഹം കൊണ്ടുമാത്രമേ അത് സാധിക്കൂ. സ്‌നേഹിക്കുക. പരസ്പരം സ്‌നേഹിക്കുക, ദൈവത്തെ സ്‌നേഹിക്കുക, ഡെമോക്രാറ്റ്‌സിനെയും റിപ്പബ്ലിക്കന്‍സിനെയും സ്‌നേഹിക്കുക, ട്രംപിനെയും ബൈഡനെയും സ്േനഹിക്കുക. പെന്‍സിനെയും പെലോസിയെയും സ്‌നേഹിക്കുക..ദരിദ്രരെയും സമ്പന്നരെയും സ്‌നേഹിക്കുക. വെളളക്കാരെയും കറുത്തവരെയും സ്‌നേഹിക്കുക. കുറ്റവാളികളെയും ഭീകരെയും സ്‌നേഹിക്കുക.

എവിടെ സ്‌നേഹമുണ്ടോ അവിടെ ദൈവമുണ്ട്. സമയം കുറച്ചേയുള്ളൂ. നമുക്ക് അടിയന്തിരമായി സ്‌നേഹത്തിന്റെ വാക്‌സിന്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.