വിശുദ്ധ ജിയന്നയുടെ സഹോദരന്‍ ധന്യപദവിയിലേക്ക്

ഉദരത്തിലുള്ള ശിശുവിന്‌റെ ജീവന്‍ രക്ഷിക്കാനായി ട്യൂമര്‍ ചികിത്സവേണ്ടെന്ന് വയ്ക്കുകയും കുട്ടിയുടെ ജീവന്‍ രക്ഷിച്ചുകൊണ്ട്മരണത്തിന് കീഴടങ്ങുകയും ചെയ്ത വിശുദ്ധ ജിയന്ന മോളയുടെ സഹോദരന്‍ ധന്യപദവിയിലേക്ക്.

ആല്‍ബര്‍ട്ടോ ബെറേട്ടയെയാണ് വത്തിക്കാന്‍ ധന്യപദവിയിലേക്കുയര്‍ത്തിയത്. ഇതോടെ ഒരു കുടുംബത്തില്‍ നി്ന്ന് സഹോദരങ്ങള്‍ രണ്ടുപേര്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുകയാണ്. സഹോദരിയെ പോലെ വൈദ്യശാസ്ത്രം പഠിച്ചുവെങ്കിലും അത് വേണ്ടെന്ന് വച്ച് ബ്രസീലിലേക്ക് മിഷനറിയായി പോവുകയായിരുന്നു ഇദ്ദേഹം ചെയ്തത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് സ്വിറ്റ്‌സര്‍ലാന്റില്‍ തിയോളജി പഠനം നടത്തുകയായിരുന്നു. 1948 ല്‍ കപ്പൂച്ചിന്‍ വൈദികനായി അഭിഷിക്തനായി. തുടര്‍ന്നുള്ള 33 വര്‍ഷം ബ്രസീലില്‍ മിഷനറി വൈദികനായി സേവനം ചെയ്തു. ഇക്കാലമത്രയും സഹോദരി ജിയന്നയുമായി കത്തിടപാടുകള്‍ നടത്തുന്നുണ്ടായിരുന്നു അമ്പതുവര്‍ഷം പുരോഹിതനായി മഹത്തായ ശുശ്രൂഷ ചെയ്തതിന് ശേഷം 2001 ലായിരുന്നു മരണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.