54 വര്‍ഷങ്ങള്‍ക്ക് ശേഷം നാളെ ജോര്‍ദാന്‍ നദിക്കരയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും

ജോര്‍ദാന്‍: അമ്പത്തിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം നാളെ ജോര്‍ദാന്‍ നദിക്കരയില്‍ വിശുദ്ധ ബലി അര്‍പ്പിക്കും ഈശോ സ്‌നാപകയോഹന്നാനില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ചത് ജോര്‍ദാന്‍ നദിയില്‍ നിന്നാണ്.

ഇത് വളരെ സവിശേഷമായ ദിനമാണ്. വിശുദ്ധനാടിന്റെ സംരക്ഷണചുമതല വഹിക്കുന്ന ഫ്രാന്‍സിസ്‌ക്കന്‍ സഭയിലെ അംഗം ഫാ. ഇബ്രാഹിം ഫാള്‍ടാസ് പറഞ്ു. ഇത് ഞങ്ങള്‍ക്ക് പ്രതീക്ഷയും സമാധാനവും നല്കുന്നു. പ്രതീക്ഷ നഷ്ടപ്പെടുന്നതിന്റെയല്ല സമാധാനത്തിന്റെ സൂചനയാണ് ഇത് ഞങ്ങള്‍ക്ക് നല്കുന്നത്. അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

നൂറു വര്‍ഷം പഴക്കമുള്ള ദേവാലയവും ആശ്രമവും 1967 മുതല്‍ ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന് ഇവിടെ ശുന്യമാക്കപ്പെട്ടിരുന്നു. പിന്നീട് ജോര്‍ദാനില്‍ നിന്ന് ഇസ്രായേല്‍ നിയന്ത്രണം ഏറ്റെടുത്തുവെങ്കിലും ഇസ്രേലി പട്ടാളവും പാലസ്തീന്‍ സേനയും തമ്മിലുളള സംഘര്‍ഷത്തിന് അന്ത്യമുണ്ടായിരുന്നില്ല.

പട്ടാളഅധിനിവേശ പ്രദേശമായിരുന്നതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനത്തിനുള്ള നിയന്ത്രണവുമുണ്ടായിരുന്നു. ഇന്നും ദേവാലയത്തിലെ ചുമരുകളില്‍ വെടിയുണ്ടകളുടെ പാടുകള്‍ അവശേഷിക്കുന്നുണ്ട്.

1641 ല്‍ ആണ് ഫ്രാന്‍സിസ്‌ക്കന്‍സ് ഇവിടെ ശുശ്രൂഷ ആരംഭിക്കുന്നത്. 1920 ല്‍ ഇവിടെ ദേവാലയം നിര്‍മ്മിക്കുകയും ചെയ്തു 1935 ല്‍ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയം നിര്‍മ്മിക്കുകയും അത് പിന്നീട് ഭൂമികുലുക്കത്തില്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. 1956 ല്‍ പണിത ദൈവാലയമാണ് ഇപ്പോള്‍ അവിടെ നിലനില്ക്കുന്നത്.

നാളെ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ 100 പേര്‍ക്ക് പ്രവേശനം നല്കും എന്നാണ് കരുതപ്പെടുന്നത്. സാമൂഹിക അകലം പാലിച്ചായിരിക്കും ക്രമീകരണങ്ങള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.