നാം എന്തിനാണ് ജപമാല ചൊല്ലുന്നത്? എപ്പോഴെങ്കിലും അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

എന്തിനും ഉണ്ട് ഓരോ കാരണം. പ്രാര്‍ത്ഥനയ്ക്ക് പോലും ചില കാരണങ്ങളുണ്ട്. ജപമാല പ്രാര്‍ത്ഥനയ്ക്ക് പ്രത്യേകിച്ചും. ദിവസം ഒരു തവണയെങ്കിലും ജപമാല ചൊല്ലാത്തവരായി നമുക്കിടയില്‍ ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ നാം എന്തിനാണ് ജപമാല ചൊല്ലുന്നത്? എപ്പോഴെങ്കിലും അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഒരു ദിനചര്യയുടെ ഭാഗമെന്ന നിലയിലോ സന്ധ്യാപ്രാര്‍ത്ഥനയില്‍ അനിവാര്യമായ ഘടകം എന്ന നിലയിലും മാത്രമാണോ നാം ജപമാല ചൊല്ലുന്നത്?

വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ട് ജപമാലയെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ നാം എന്തിന് ജപമാല ചൊല്ലണം എന്നും അത് എന്തുകൊണ്ടാണ് നിത്യവും നാം ചൊല്ലേണ്ടതെന്നും കൃത്യമായി വിവരിക്കുന്നുണ്ട്.

ജപമാല പ്രാര്‍ത്ഥനയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്

യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിപൂര്‍ണ്ണമായ അറിവ് അത് ക്രമേണക്രമേണ നമുക്ക് ന്‌ല്കുന്നു

ജപമാല നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നു, പാപത്തെ ദൂരെയകറ്റുന്നു

എല്ലാ ശത്രുക്കളുടെയും മേല്‍ ജപമാല നമുക്ക് വിജയം നല്കുന്നു

ശുദ്ധതയില്‍ വളരാനുള്ള എളുപ്പവഴിയാണത്

നമ്മുടെ കര്‍ത്താവിനോടുള്ള വലിയ സ്‌നേഹം അത് ജനിപ്പിക്കുന്നു

കൃപകളും ദാനങ്ങളും കൊണ്ട് നമ്മെ ജപമാല സമ്പന്നമാക്കുന്നു

ദൈവത്തില്‍ നിന്ന് സകല കൃപകളും ജപമാല വാങ്ങിത്തരുന്നു.

ഇനി ജപമാല പ്രാര്‍ത്ഥനകളെ കൂടുതല്‍ ആദരവോടും സ്‌നേഹത്തോടും കൂടി നമ്മുക്ക് സ്വീകരിക്കാം. അത് നമ്മുടെ ജീവിതത്തിന് കൂടുതല്‍ വെളിച്ചം നല്കും തീര്‍ച്ചമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.