ജപമാല അനുദിന ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍

ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന പ്രാര്‍ത്ഥനയാണ് ജപമാല. അനുദിന ജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ക്ക് ജപമാല പ്രാര്‍ത്ഥന കാരണമാകുന്നതായി പലരും സാക്ഷ്യപ്പെടുത്തുന്നു. ദ റോസറി ഗൈഡ് ഫോര്‍ പ്രീസ്റ്റ്‌സ് ആന്റ് പീപ്പിള്‍ എന്ന ഗ്രന്ഥത്തില്‍ ഫാ. ജോണ്‍ പ്രോക്ടര്‍ പറയുന്ന കാര്യങ്ങള്‍ ഇക്കാര്യത്തില്‍ നമുക്ക് കൂടുതല്‍ അറിവു നല്കുന്നു.

ജപമാലയിലൂടെ നാം ക്രിസ്തുവിന്റെസാന്നിധ്യം അനുഭവിക്കുന്നു. ജപമാലയിലൂടെ നാം അവിടുത്തോട് സംസാരിക്കുന്നു. അവിടുത്തെ ധ്യാനിക്കുന്നു, അവിടുത്തെ സ്വരം ശ്രവിക്കുന്നു. അവിടുന്നില്‍ നിന്ന് നാം പലതും പഠിക്കുന്നു.

ക്രിസ്തുവിനെ സ്‌നേഹിക്കാനുള്ള വലിയൊരു മാധ്യമവുമാണ് ജപമാല .ആത്മീയമായി നാം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ് ഓരോ ജപമാല പ്രാര്‍ത്ഥനയിലൂടെയും. ആത്മീയതയ്ക്ക് പോസിറ്റീവായ ഫലങ്ങളാണുള്ളത്. നിത്യവും ആത്മാര്‍ത്ഥമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ ദൈവാനുഭവത്തിലാണ് ജീവിക്കുന്നത്,പെരുമാറുന്നത്. അയാളുടെ ചുറ്റിനും ഒരു ദൈവികപ്രഭാവമുണ്ട്.

അതുകൊണ്ട് അത്തരക്കാരുമായി ഇടപെടുന്നവരുടെ ജീവിതത്തിലും ആത്മീയമായ സാന്നിധ്യം അനുഭവിക്കാന്‍ കഴിയും. എത്രയോ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചവരാണ് നമ്മള്‍.

പക്ഷേ നമ്മുടെ സാന്നിധ്യം കൊണ്ട് ആര്‍ക്കെങ്കിലും ആത്മീയമായ അനുഭവം ഉണ്ടായിട്ടുണ്ടോ.. ദൈവസാന്നിധ്യം അനുഭവിക്കാന്‍സാധിച്ചിട്ടുണ്ടോ.. സ്വയം ചോദിച്ചുനോക്കുക. ഉത്തരം കണ്ടെത്തുക. തിരുത്തുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.