ജപമാല ചൊല്ലുന്നവര്‍ക്ക് കിട്ടുന്ന അനുഗ്രഹങ്ങളെക്കുറിച്ച് മാതാവ് പറഞ്ഞ ഇക്കാര്യം അറിയാമോ?

നിത്യവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ജപമാലയോടു ഭക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് തന്റെ പുത്രനില്‍ നിന്ന് എല്ലാവിധ കൃപകളും ലഭിക്കുമെന്നും ജീവിതകാലത്തും മരണസമയത്തും മരണത്തിന് ശേഷം പോലും അവരുടെ സഹായത്തിനെത്തുമെന്നും പരിശുദ്ധ അമ്മ തന്റെ ദര്‍ശനവേളകളില്‍ ഓരോ വ്യക്തികളിലൂടെ വെളിപെടുത്തിയിട്ടുണ്ട് പാപത്തിന്റേതായ എല്ലാവിധ അടിമത്തങ്ങളില്‍ നിന്നും അവരെ മോചിതരാക്കും രാജാക്കന്മാരുടേതുപോലെയുള്ള കിരീടം നിത്യതയില്‍ അവരെ ചൂടിക്കുകയും ചെയ്യുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നല്കിയിട്ടുണ്ട്.

മാതാവിന്റെ ഈ വാഗ്ദാനം ഓര്‍മ്മിച്ചുകൊണ്ടായിരിക്കണം നാം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടത്. പാപികള്‍ക്ക് ജപമാലയിലൂടെ മോചനം ലഭിക്കും. വിലപിക്കുന്നവര്‍ക്ക് സന്തോഷവും ആശ്വാസവും ലഭിക്കും. ദരിദ്രര്‍ക്ക് സഹായം ലഭിക്കും. അഹങ്കാരത്തെ അതിജീവിക്കാന്‍ കരുത്തു ലഭിക്കും.

അതെ, ജപമാല ഒരേസമയം നമുക്ക് ആത്മീയമായും ഭൗതികമായും ഒരുപാട് നന്മകള്‍ സമ്മാനിക്കും. ആ നന്മകള്‍ നമുക്ക് ഈ പ്രാര്‍തഥനയിലൂടെ സ്വന്തമാക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.