സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനത്തെക്കുറിച്ചറിയാമോ?

പത്രോസിന്റെ പിന്‍ഗാമി എന്നനിലയില്‍ സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം ഒന്നാം വത്തിക്കാന്‍ കൗണ്‍സിലാണ് നിശ്ചയപ്പെടുത്തിയത് മാര്‍പാപ്പയുടെ പരമാധികാര പ്രഖ്യാപനമെന്നാണ് ഇത് അറിയപ്പെടുന്നത്.

പാപ്പാസ് എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് പോപ്പ്,പാപ്പ എന്നീ വാക്കുകളുണ്ടായത്. മിശിഹായുടെ വികാരി അഥവാ പ്രതിപുരുഷന്‍ എന്ന നിലയില്‍മാര്‍പാപ്പ സഭയുടെപരമോ്ന്നത ഇടയനും പുരോഹിതനും അധ്യാപകനുമാണ്. മാര്‍പാപ്പയുടെ അധികാരം ഇപ്രകാരമാണ് തിരിച്ചിരിക്കുന്നത്.

സാര്‍വത്രികം,ഔദ്യോഗികം, നേരിട്ടുള്ളത്, ഏറ്റവും ഉന്നതം,അജപാലനപരം എന്നിവയാണ് അവ. തിരുസഭയിലെ ഏറ്റവും ഉന്നതമായ അധികാരമാണ്പാപ്പയുടേത്. തിരുസഭയിലെ എല്ലാ അംഗങ്ങളെയും ഉള്‍ക്കൊള്ളുന്ന അധികാരമാണ്പാപ്പയുടേത്. ഈഅധികാരം സഭാപരവുമാണ്. അതുപോലെ കത്തോലിക്കാസഭ മുഴുവനിലും പാപ്പയ്ക്ക് അധികാരമുണ്ട്.

മാര്‍പാപ്പയുടെ ഈ അധികാരത്തിന് കീഴ്‌പ്പെട്ട, അനുസരണയോടെ ജീവിക്കുക എന്നതാണ് സഭാമക്കളായ നമ്മുടെ ഉത്തരവാദിത്തം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.