ജപമാല ഭക്തിയുടെ പ്രചാരകരായ ചില മാര്‍പാപ്പമാരെ പരിചയപ്പെടാം…

ഒക്ടോബര്‍ മാസത്തിന്റെ പുണ്യദിനങ്ങളിലൂടെ നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണല്ലോ. ഈ സവിശേഷദിനങ്ങളില്‍ ജപമാലഭക്തിയുടെ പ്രചാരകരായി മാറിയ ചില മാര്‍പാപ്പമാരെ പരിചയപ്പെടുന്നത് ഏറെ ഉചിതമായിരിക്കും.

കാലാകാലങ്ങളിലുളള മാര്‍പാപ്പമാരെല്ലാംജപമാല ഭക്തിയുടെ പ്രചാരകരായിരുന്നു. ഇങ്ങേയറ്റം ഫ്രാന്‍സിസ് മാര്‍പാപ്പവരെ. എങ്കിലും ജപമാലഭക്തിയുടെ ചരിത്രത്തില്‍ സവിശേഷമാം വിധത്തില്‍ ഇടപെടലുകള്‍ നടത്തിയ മാര്‍പാപ്പമാരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കൊന്ത നമസ്‌ക്കാരത്തിന്റെ പ്രാചീന പതിപ്പിന് അംഗീകാരം നല്കിയത് സിക്സ്റ്റസ് അഞ്ചാമന്‍ പാപ്പയായിരുന്നു.

ജപമാലയുടെ പേരില്‍ ഒരു ദിവസം പ്രതിഷ്ഠിച്ച പാപ്പയാണ് ഗ്രിഗറി പതിമൂന്നാമന്‍.
ക്

ക്ലമെന്റ് പതിനൊന്നാം പാപ്പ അത് സാര്‍വത്രികസഭയില്‍ വ്യാപിപ്പിക്കാന്‍ കാരണക്കാരനായി. റോമന്‍ യാമപ്രാര്‍ത്ഥനയില്‍ ഈ പ്രാര്‍ത്ഥന കൂട്ടിച്ചേര്‍ത്ത പാപ്പയാണ് ബെനഡിക്ട് പതിമൂന്നാമന്‍.

ലെയോപതിമൂന്നാമന്‍ ഒക്ടോബര്‍ മാസം ജപമാലമാസമായി പ്രഖ്യാപിച്ചു.

ജപമാലയില്‍ പ്രകാശത്തിന്റെ രഹസ്യം കൂട്ടിച്ചേര്‍ത്തത് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.