ജപമാല ചൊല്ലാനുളള കാരണങ്ങള്‍ ഇതാ..

മാതാവിനോടുള്ള നമ്മുടെ സ്‌നേഹത്തിന്റെയും ഭക്തിയുടെയും പ്രധാന കാരണമാണ് ജപമാല. മരിയ വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മെയ് മാസത്തില്‍ മാതാവിനോടുള്ള പ്രത്യേക സ്‌നേഹത്തിന് കാരണമായ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കേണ്ട ചില വസ്തുതകള്‍ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.

  • മനു്ഷ്യാവതാര രഹസ്യം പൂര്‍ണ്ണമായും അടങ്ങിയിരിക്കുന്ന ഒരു പ്രാര്‍ത്ഥനയാണ് ജപമാല. ക്രിസ്തീയ ഭക്തി തലമുറ തലമുറയോളം കൈമാറി വരുന്നതില്‍ ജപമാല പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും ബൈബിള്‍ പ്രാര്‍ത്ഥനയാണ്. അച്ചടി വ്യാപകമാകാതിരുന്ന ഒരു കാലത്ത് ക്രിസ്തീയ സത്ത കൈമാറിയിരുന്നത് ജപമാലയിലൂടെയായിരുന്നു.
  • ജപമാല സാത്താനെതിരെയുളള ശക്തമായ ആയുധമാണ്. പാദ്രെ പിയോ, ഡോണ്‍ബോസ്‌ക്കോ തുടങ്ങിയ വിശുദ്ധരെല്ലാം ജപമാലയുടെ ശക്തി തിരിച്ചറിഞ്ഞവരായിരുന്നു.
  • നമ്മുടെ ഹൃദയത്തില്‍ ശാന്തിയും സമാധാനവും നല്കാന്‍ കഴിയുന്ന പ്രാര്‍ത്ഥനയാണ് ജപമാല.


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.