ആത്മീയ ജീവിതത്തില്‍ വളരണമെങ്കില്‍ നാവിനെ നിയന്ത്രിക്കുക: ബ്ര. സാബു ആറുത്തൊട്ടിയില്‍

ഒരു ആത്മീയമനുഷ്യന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും അധികം നിയന്ത്രണം പാലിക്കേണ്ട മേഖലയാണ് നാവിന്റെ ഉപയോഗം.

ആത്മീയജീവിതത്തില്‍ വളരണമോ എങ്കില്‍ ആദ്യം നാവിനെ നിയന്ത്രിക്കുക. നാവിനെ നിയന്ത്രിക്കാന്‍ കഴിയാത്ത വ്യക്തിക്ക് ആ്ത്മീയമായി വളരുവാനോ പക്വതയില്‍ എത്തുവാനോ കഴിയുകയില്ല.

യാക്കോബ് എഴുതിയ ഒന്നാം ലേഖനം 26 ാം വചനം ഇക്കാര്യം അടിവരയിട്ടു പറയുന്നു. താന്‍ ദൈവഭക്തനാണെന്ന് ഒരുവന്‍ വിചാരിക്കുകയും എന്നാല്‍ നാവിനെ നിയന്ത്രിക്കാതെ ഹൃദയത്തെ വഞ്ചിക്കുകയും ചെയ്താല്‍ ഒരുവന്റെ ഭക്തി വ്യര്‍ത്ഥമാണെന്നാണ് യാക്കോബ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്, പുണ്യപ്രവൃത്തികള്‍ ചെയ്യുന്നുണ്ട്, ഭക്ത്യഭ്യാസങ്ങള്‍ എല്ലാം നിര്‍വഹിക്കുന്നുണ്ട് അതുകൊണ്ട് ഞാനൊരു ആത്മീയമനുഷ്യനാണെന്നാണ് ചിലരുടെ വിചാരം. പക്ഷേ നാവിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇത് വലിയൊരു കുറവാണ്.. ആത്മീയജീവിതത്തില്‍ നമുക്ക് കൃപ ഏ്റ്റവും നഷ്ടപ്പെടുന്നതിന് കാരണമായിത്തീരുന്നത് നാവിനെ നിയന്ത്രിക്കാത്തതാണ്.നുണപറയുക, ചീത്തവിളിക്കുക, അശ്ലീലസംഭാഷണം.അഹന്ത നിറഞ്ഞവാക്കുകള്‍, വിമര്‍ശനം… ഇതൊക്കെ നാവുമൂലമുള്ള പാപങ്ങളാണ്.

ഹൃദയത്തെ വഞ്ചിച്ചുകൊണ്ട് നാവ് നമ്മെ പാപത്തിലേക്ക് വിളിക്കുന്നു. നീ ദൈവഭക്തനായ മനുഷ്യനാണോ, ആത്മീയമനുഷ്യനാണോ എങ്കില്‍ നീ നാവിനെ നിയന്ത്രിക്കണം. നാവിനെ നിയന്ത്രിക്കാത്ത വ്യക്തി ഹൃദയത്തെ വഞ്ചിച്ച് ദൈവഭക്തനാണെന്ന് പുറമേയ്ക്ക് നടിക്കുക മാത്രമാണ് ചെയ്യുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.