മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസ്

പാലാ: പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോലീസ് കേസെടുത്തു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ പാലാ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശപ്രകാരം കുറവിലങ്ങാട് പോലീസാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മതസ്പര്‍ദ്ധ വളര്‍ത്തുന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുക്കുന്നത്.

സെപ്തംബര്‍ എട്ടിന് മാതാവിന്റെ ജനനത്തിരുനാളില്‍ കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗമാണ് കേസിന് അടിസ്ഥാനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.