നാളെ സെയിഫ് ഗാര്‍ഡിംഗ് അവയര്‍നസ് സെമിനാര്‍

ലണ്ടന്‍: സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ  രൂപതയിലെ ലണ്ടൻ റീജിയനിലുള്ള  മിഷനുകളിലെ കൈക്കാരന്മാർക്കും കമ്മറ്റി അംഗങ്ങൾക്കും സൺഡേ സ്കൂൾ ടീചേഴ്സിനും വേണ്ടി നാളെ സെയിഫ് ഗാർഡിഗ് അവയർനസ് സെമിനാർ നടത്തുന്നു.
 

വൽത്താം സ്റ്റോയിലെ ഔവർ ലേഡി & സെ.ജോർജ്ജ് പള്ളിയിൽ 11:00 AM മുതൽ – 2.00 PM വരെയാണ് സെമിനാർ എന്ന് ലണ്ടൻ റീജിയൻ കോഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ ചാമക്കാലായും  സെന്റ് മേരീസ് &  ബ്ലസ്സഡ് കുഞ്ഞച്ചൻ, സെന്റ് മോനിക്കാ മിഷനുകളുടെയും പ്രീസ്റ്റ് ഇൻചാർജായ ഫാ. ജോസ് അന്ത്യാകുളം MCBS സും അറിയിച്ചു.

സീറോ മലബാർ  ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ സെയിഫ് ഗാർഡിംഗ് കോർഡിനേറ്റര്‍ ടോമി സെബാസ്റ്റ്യൻ   സെമിനാര്‍ നയിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.