ജപമാലയെക്കുറിച്ച് വിശുദ്ധര്‍ പറയുന്നത് കേള്‍ക്കൂ

ജപമാല മാസത്തിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍ ജപമാല ഭക്തരായ വിശുദ്ധര്‍ ജപമാലയെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നത് ജപമാലയോടുള്ള ആഴപ്പെട്ട ഭക്തിയില്‍ വളരാന്‍ നമ്മെ സഹായിക്കും.

ബൈബിളിന്റെ ഉളളടക്കമുള്ളതും ദൈവശാസ്ത്രപരമായി സമ്പന്നവുമായ പ്രാര്‍ത്ഥനയാണ് ജപമാലയെന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞിരിക്കുന്നത്. ലാളിത്യവും എളിമയും നിറഞ്ഞ പ്രാര്‍ത്ഥനയാണ് അതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ, ഓരോരുത്തരോടും അത് ചൊല്ലുവാന്‍ അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ഇക്കാലഘട്ടത്തിലെ ശക്തമായ ആയുധമാണ് ജപമാലയെന്നായിരുന്നു പാേ്രദ പിയോ വിശ്വസിച്ചിരുന്നത്.

ആത്മവിശ്വാസത്തോടെ ജപമാല ചൊല്ലണമെന്നുംഅതിന് അതിശയകരമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുമായിരുന്നു വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ അഭിപ്രായപ്പെട്ടിരുന്നത്.

കുടുംബങ്ങളില്‍ സമാധാനം നിറയണമെന്ന് ആഗ്രഹമുണ്ടോ എങ്കില്‍ തീര്‍ച്ചയായും കുടുംബങ്ങളില്‍ ജപമാല ചൊല്ലണമെന്ന് പത്താം പീയൂസ് മാര്‍പാപ്പ പറയുന്നു. മനോഹരവും എല്ലാ കൃപകള്‍ നിറഞ്ഞതുമായ പ്രാര്‍ത്ഥനയാണ് അതെന്ന കാര്യത്തിലും വിശുദ്ധന് സന്ദേഹമുണ്ടായിരുന്നില്ല.

ദൈവത്താല്‍ പ്രചോദിതമായ അമൂല്യമായ നിധിയാണ് ജപമാലയെന്ന് വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ടും പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.