യുദ്ധബാധിതരെ ചേര്‍ത്തുപിടിക്കുന്ന മാര്‍പാപ്പയുടെ സമീപനം ഭരണകൂടങ്ങള്‍ക്ക് മാതൃക: കെസിബിസി

കൊച്ചി: യുദ്ധത്തില്‍ കൊല്ലപ്പെടുകയും മുറിവേല്പ്പിക്കപ്പെടുകയും എല്ലാംനഷ്ടപ്പെടുകയും ചെയ്യുന്ന സാധാരണ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമീപനം ഭരണകൂടങ്ങള്‍ക്ക് മാതൃകയാണെന്ന് കെസിബിസി. യുദ്ധം ആര്‍ക്കും വിജയങ്ങള്‍ സമ്മാനിക്കുന്നില്ലെന്നും അനിവാര്യമായ പ്രശ്‌നപരിഹാരത്തിലേക്ക് അത് നയിക്കുന്നില്ലെന്നും ഇ്സ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാന്‍ സമൂഹങ്ങളും ലോകരാഷ്ട്രങ്ങളും തയ്യാറാകണമെന്നും കെസിബിസി അഭിപ്രായപ്പെട്ടു.

താരതമ്യേന ചെറിയ രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ള യുദ്ധമെങ്കിലും, അത് ലോകരാജ്യങ്ങളെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന പശ്ചാത്തലത്തിലും, ഇനിയുമേറെ സാധാരണ ജനങ്ങള്‍ക്ക് ജീവാപായവും മറ്റു നാശനഷ്ടങ്ങളും ഉണ്ടാക്കിയേക്കാവുന്ന സാദ്ധ്യതകള്‍ പരിഗണിച്ചും ആക്രമണങ്ങള്‍ അവസാനിപ്പിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകളാണ് ഉണ്ടാകേണ്ടത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വംശീയ വിരോധവും അന്യമത വിദ്വേഷവും വിഭാഗീയ ചിന്തകളും ഉപേക്ഷിച്ചുകൊണ്ട്, മുന്‍കാല അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങാന്‍ സമുദായ – രാഷ്ട്രീയ നേതൃത്വങ്ങള്‍ സന്നദ്ധമാവുകയും, സ്വന്തം സമൂഹങ്ങളെ അതിനായി ഉദ്‌ബോധിപ്പിക്കുകയും വേണമെന്നും കെസിബിസി അഭിപ്രായപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.