പിശാചിന്റെ കെണികളെ തോല്പിക്കാന്‍ ഇതേയുള്ളൂ മാര്‍ഗം

നമുക്ക് ഒരു ശത്രുവേയുള്ളൂ.പിശാച്. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു എന്നാണല്ലോ ബൈബിള്‍ പറയുന്നത്. ശത്രുവായതുകൊണ്ട് നമ്മുടെപതനമാണ് സാത്താന്റെലക്ഷ്യം.

ഇതിനായി നമ്മുടെ മനസ്സിലേക്ക് ആകുലതകളും ഉത്കണ്ഠകളും തെറ്റായ ചിന്തകളും വിചാരങ്ങളും വികാരങ്ങളുമെല്ലാം അവന്‍ നിക്ഷേപിക്കാന്‍ ശ്രമിക്കും.ഈ നിമിഷങ്ങളില്‍ന ാം ചെയ്യേണ്ടത് എന്താണെന്ന് എന്നതിനെക്കുറിച്ച് ദൈവമനുഷ്യന്റെസ്‌നേഹഗീതയില്‍ പറയുന്നത് ഇപ്രകാരമാണ്:

ആകുലതകള്‍ ദൈവത്തിന്റെ പാദാന്തികത്തില്‍ സമര്‍പ്പിക്കുക. ദൈവത്തില്‍ ആശ്രയിക്കുക. ഭീകരതകള്‍ ദിവസംതോറും കൂടിക്കൂടിവരുന്നെങ്കിലും ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുക.ലോകത്തിലേക്ക് രക്ഷകനെ അയച്ചതുപോലെ ദൈവം തന്റെ ദൂതനെ നിങ്ങളുടെ പക്കലേക്ക് അയ്ക്കും.

ഒട്ടുംഭയപ്പെടേണ്ട. കുരിശിനോട് ചേര്‍ന്ന് ഒന്നായിരിക്കുക. അത് പിശാചിന്റെ കെണികളെ എല്ലായ്‌പ്പോഴുംതോല്പിച്ചിട്ടുണ്ട്.

പിശാച് തനിക്ക്കീ ഴ്‌പ്പെടുത്താന്‍ കഴിയാത്ത ഹൃദയങ്ങളെ നിരാശയില്‍പെടുത്തി ദൈവത്തില്‍ നിന്നകറ്റാന്‍ ശ്രമിക്കുന്നു. അതിനുള്ള ഉപകരണങ്ങളായി മനുഷ്യരുടെ ക്രൂരതയും ജീവിതത്തിലെദു:ഖങ്ങളുംഅവന്‍ ഉപയോഗിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.