ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സാത്താന് ഭയമാണ് ഭൂതോച്ചാടകന്‍ പറയുന്ന കാരണം അറിയാമോ?

സാത്താന് കുരിശു കാണുന്നതും പരിശുദ്ധ അമ്മയുടെ പേരു കേള്‍ക്കുന്നതും ഭയകാരണമാണെന്ന് പല ഭൂതോച്ചാടകരും പറഞ്ഞതായി നാം കേട്ടിട്ടുണ്ട്. പക്ഷേ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സാത്താന് പേടിയാണെന്ന കാര്യം നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവില്ല. പക്ഷേ അത് സത്യമാണ്.

കാരണം അത് പറഞ്ഞിരിക്കുന്നത് വെറുമൊരു ആളല്ല.പ്രമുഖ ഭൂതോച്ചാടകനായിരുന്ന ഗബ്രിയേല്‍ അമോര്‍ത്താണ്. തന്റെ അനുഭവത്തില്‍ നിന്നാണ് അദ്ദേഹം ഇത് പറയുന്നത്. 2011 ലെ ഒരു അഭിമുഖത്തിലാണ് അമോര്‍ത്ത് ഇക്കാര്യം പറഞ്ഞത്.

തന്റെ പദ്ധതികള്‍ക്ക് ജോണ്‍ പോള്‍രണ്ടാമന്‍ ഒരു ശല്യക്കാരനാണ്. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെക്കുറിച്ച് ജോണ്‍ പോളിനുണ്ടായിരുന്ന ദര്‍ശനമാണ് സാത്താന്‍ ഉദ്ദേശിച്ചതെന്ന് വൈദികന്‍ വിശദീകരിക്കുന്നു. മാത്രവുമല്ല നിരവധി യുവതീയുവാക്കളെ തന്റെ കൈയില്‍ നിന്ന് ജോണ്‍ പോള്‍ തട്ടിയെടുത്തുവെന്നും സാത്താന്‍ ആരോപിക്കുന്നു,. ജോണ്‍ പോള്‍ രണ്ടാമനാണല്ലോ ലോകയുവജനസംഗമത്തിന് തുടക്കം കുറിച്ചത്. അതുവഴി എത്രയോ യുവജനങ്ങളാണ് ദൈവത്തിലേക്ക് അടുത്തത്. ഇതെല്ലാം സാത്താന്‍ജോണ്‍ പോള്‍ രണ്ടാമനെ വെറുക്കാന്‍ കാരണമായിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.