സാത്താനെ ഓടിക്കണോ.. ഭൂതോച്ചാടകനായ വൈദികന്‍ പറയുന്നത് കേള്‍ക്കൂ

സാത്താനിക ശക്തികള്‍ പലരീതിയില്‍ നമ്മുടെ ജീവിതത്തെ ആക്രമിക്കാറുണ്ട്. പലവിധത്തില്‍ ഇവയുടെ ആക്രമങ്ങള്‍ക്ക് നാം വിധേയരാകാറുമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഈ ശ്ക്തികള്‍ക്ക് മുമ്പില്‍ നാം തളര്‍ന്നുപോകുന്നത്. അല്ലെങ്കില്‍ നാം ആക്രമണവിധേയരാകുന്നത്?

ആത്മീയമായി നാം വേണ്ടത്ര ഒരുക്കമില്ലാത്തവരാകുന്നതുകൊണ്ട് എന്നതാണ് സത്യം. അതുകൊണ്ടണ് കറയറ്റ ആത്മീയജീവിതം നാം ഓരോരുത്തരും നയിക്കേണ്ടതിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതും. ഇത്തരമൊരു ആത്മീയജീവിതം നയിക്കാന്‍ നാം എന്തെല്ലാം ചെയ്യണം എന്ന് പ്രശസ്ത ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ റോസെറ്റി പറയുന്ന നിര്‍ദ്ദേശങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്,

സാത്താനെ നേരിടാനും സാത്താന്റെ ആക്രമണങ്ങള്‍ക്ക് വിധേയരാകാതിരിക്കാനും അദ്ദേഹം മൂന്നു മാര്‍ഗ്ഗങ്ങളാണ് പറയുന്നത് . പ്രാര്‍ത്ഥന തന്നെയാണ് അതില്‍ ഒന്നാമത്തേത്. വിശുദ്ധ കുര്‍ബാനയും ജപമാലയുമാണ് മറ്റ് രണ്ട് മാര്‍ഗ്ഗങ്ങള്‍.

ചുരുക്കത്തില്‍ ഭക്തിയോടും വിശ്വാസത്തോടും കൂടി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ജപമാല ചൊല്ലുകയും വിശുദ്ധമായ ആത്മീയ ജീവിതം നയിക്കുകയും മാത്രമാണ് സാത്താനെ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.