ദൈവത്തെ കണ്ടെത്തണോ, ഇങ്ങനെ ചെയ്താല്‍ മതി…

ദൈവദര്‍ശനമാണ് നമ്മുടെ എല്ലാവരുടെയും സ്വപ്നം. ദൈവത്തെ കണ്ടെത്തുക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യവും. എന്നാല്‍ ഈ ലക്ഷ്യസാധ്യം അത്രയെളുപ്പമാണോ? ദൈവത്തെ എങ്ങനെയാണ് നമുക്ക് കണ്ടെത്താനാവുക?

ജെറമിയയുടെ പുസ്തകം 29:13 ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

നിങ്ങള്‍ എന്നെ അന്വേഷിക്കും. പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും( ജെറമിയ 29:13)

ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നാം ദൈവത്തെ അന്വേഷിക്കുന്നുണ്ടെങ്കിലും നമ്മുടെ അന്വേഷണം പൂര്‍ണ്ണഹൃദയത്തോടെയല്ല. ഭാഗികമോ അര്‍ദ്ധ ഹൃദയമോ ആണ് നാം ദൈവാന്വേഷണത്തില്‍ നല്കുന്നത്.
പൂര്‍ണ്ണഹൃദയത്തോടെയുള്ള ദൈവാന്വേഷണത്തിനുള്ള ഫലങ്ങള്‍ നിരവധിയാണ്. പൂര്‍ണ്ണഹൃദയത്തോടെയുള്ള അന്വേഷണത്തിന്റെ ഫലമായി വചനം പറയുന്ന അനുഗ്രഹം ഇതാണ്..

നിങ്ങള്‍ എന്നെ കണ്ടെത്താന്‍ ഞാന്‍ ഇടയാക്കുമെന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുന:സ്ഥാപിക്കും. നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ദേശങ്ങളിലും നിന്ന് ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. എവിടെ നിന്ന് ഞാന്‍ നിങ്ങളെ അടിമത്തത്തിലേക്കയച്ചോ ആ സ്ഥലത്തേക്കുതന്നെ നിങ്ങളെ കൊണ്ടുവരും. കര്‍ത്താവ് അരുളിച്ചെയ്യുന്നു.( ജെറമിയ 29:14)

മുക്ക് ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കാം. അതിനുളള കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അപ്പോള്‍ ദൈവം നമ്മുടെ എല്ലാഐശ്വര്യങ്ങളും പുന:സ്ഥാപിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.