രാജി: വിദഗ്‌ദോപദേശം തേടുന്നുവെന്ന് മാര്‍പാപ്പയുടെ വെളിപെടുത്തല്‍

വത്തിക്കാന്‍ സിറ്റി: പാപ്പസ്ഥാനത്ത് നിന്ന് വിരമിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. സ്വിസ് ടെലിവിഷന്‍ ആര്‍എസ്‌ഐ ഇന്ന് വൈകുന്നേരം സംപ്രേഷണം ചെയ്യുന്ന അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

പാപ്പാ പദവിയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യ്ത്തിലാണ് ഈ അഭിമുഖം. തനിക്ക് പ്രായമായെന്ന് പാപ്പ സ്വയംവിശേഷിപ്പിക്കുന്നു. ശാരീരികക്ഷമത കുറഞ്ഞതിനെക്കുറിച്ചും പാപ്പ സമ്മതിക്കുന്നു. കൃത്യത കുറവ്, നിലവിലെ സാഹചര്യങ്ങളെ വിലയിരുത്തുന്നതിനെക്കുറിച്ചുള്ളഅറിവില്ലായ്മ,ശാരീരികബുദ്ധിമുട്ട് തുടങ്ങിയവയാണ് രാജിവയ്ക്കലിനെക്കുറിച്ച് തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും പാപ്പ വ്യക്തമാക്കുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ദിനാള്‍മാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.