സൃഷ്ടിയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള അഞ്ചാം ലോക പ്രാര്‍ത്ഥനാ ദിനത്തിന് തുടക്കമായി

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ നാലു വരെ നീളുന്ന സൃഷ്ടിയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള അഞ്ചാം ലോക പ്രാര്‍ത്ഥനാദിനത്തിന് തുടക്കമായി. ഫ്രാന്‍സിസ് മാര്‍പാപ്പ 2015 ഓഗസ്റ്റ് ആറിനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സൃഷ്ടിയുടെ കാലാചരണം ഒരു എക്യുമെനിക്കല്‍ സംരംഭമാണ്. കത്തോലിക്കര്‍ക്ക് പുറമെ ഓര്‍ത്തഡോക്‌സ് സഭകളും ആംഗ്ലിക്കന്‍ സമൂഹവും ലൂഥറന്‍ സഭയും ഇതര ക്രൈസ്തവസമൂഹങ്ങളും ഇതില്‍ പങ്കുചേരുന്നു.

പ്രപഞ്ച സ്‌നേഹിയായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാളാണ് ഒക്ടോബര്‍ നാല്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.