മറിയത്തിന്റെ അവസാനവാക്കുകളുടെ പ്രസക്തി


വിശുദ്ധ ഗ്രന്ഥത്തിലുടനീളം പരിശോധിക്കുമ്പോള്‍ നാം മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്. വിശുദ്ധ യൗസേപ്പ് ഉടനീളം നിശ്ശബ്ദത പാലിക്കുന്നു. പക്ഷേ മറിയമാകട്ടെ പല സന്ദര്‍ഭങ്ങളിലും സംസാരിക്കുന്നുണ്ട്.

ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്ത അറിയിക്കുമ്പോഴും ബാലനായ ഈശോയെ ദേവാലയത്തില്‍ വച്ച് കാണാതാകുമ്പോഴും സംസാരിക്കുന്ന മറിയത്തിന്റെ മറ്റൊരു സംസാരം നാം കേള്‍ക്കുന്നത് കാനായിലെ കല്യാണ വീട്ടില്‍ വച്ചാണ്. മകനേ ഇവര്‍ക്ക് വീഞ്ഞുതീര്‍ന്നുപോയെന്ന് പറയുന്ന മാതാവ് പിന്നെ പരിചാരകരോട് പറയുന്നത് അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍ എന്നാണ്.

മറിയത്തിന്റെ ഈ വാക്കുകള്‍ നമ്മുടെ എന്നത്തെയും ധ്യാന വിഷയമാക്കേണ്ടതാണ്. മറിയത്തിന്റെ ദൗത്യം എന്നത് എല്ലാവരെയും ക്രിസ്തുവിലേക്ക് നയിക്കുക, അടുപ്പിക്കുക എന്നെല്ലാമാണ് ക്രിസ്തുപറയുന്നതുപോലെ അനുസരിക്കുവിന്‍ എന്നാണ് ഇന്നും മറിയം നമ്മോട് ആവശ്യപ്പെടുന്നത്.

മറിയത്തിന്റെ വാക്കുകള്‍ അനുസരിക്കുമ്പോള്‍ നമ്മുടെ ആതമീയ ജീവിതം അതനുസരിച്ച് ശക്തിപ്രാപിക്കും. ദൈവഹിതത്തിന് പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ട മറിയം പറയുന്ന വാക്കുകള്‍ നമുക്ക് അനുസരിക്കാം.

അതെ ക്രിസ്തു പറയുന്നതുപോലെ നമുക്ക് അനുസരിക്കാം..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.