വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖമാക്കുന്നുവെന്നാണല്ലോ പറയപ്പെടുന്നത്? വിശ്വാസത്തോടെ നാം ചോദിക്കുന്ന ഏതുകാര്യവും ദൈവം സാധിച്ചുതരും. നിരുപാധികമായ കീഴടങ്ങലാണ് വിശ്വാസത്തിന്റെ അടിസ്ഥാനം. യുക്തികൊണ്ടോ ബുദ്ധികൊണ്ടോ വിശ്വാസത്തെ സമീപിക്കാനാവില്ല. എന്നിട്ടും പല കാര്യങ്ങളില്‍ പല സാഹചര്യങ്ങളില്‍ നാം അവിശ്വാസികളാകും. മനസ്സ് അസ്വസ്ഥമാകും. ഇത്തരം അവസരങ്ങളില്‍ നാം ഈശോയോട് പറയേണ്ട ഒരു കാര്യമുണ്ട്. ഈശോയുടെ മുമ്പിലെത്തി ഇങ്ങനെ പറയുക.
നിനക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
നീ ഇക്കാര്യം എനിക്ക് ചെയ്തുതരുമെന്ന് എനിക്കുറപ്പുണ്ട്.
ജീവിതത്തില്‍ ഏതു വിഷയത്തെ പ്രതി നാം സന്ദേഹം അനുഭവിക്കുന്നുവോ അസ്വസ്ഥരാകുന്നുവോ അപ്പോഴെല്ലാം ഇങ്ങനെ പറയുക. ഈ വാക്കുകള്‍ ഒരു പ്രാര്‍ത്ഥന പോലെയോ സുകൃതജപം പോലെയോ പറഞ്ഞുനടക്കുക. അപ്പോള്‍ നാം സ്വസ്ഥരാകും. വിശ്വാസത്തില്‍ ആഴപ്പെടുകയും ചെയ്യും.