സ്‌പെയ്ന്‍; വിശുദ്ധബലി അര്‍പ്പിക്കുന്നതിനിടെ വൈദികന് നേരെ ആക്രമണം; നിരവധി ദേവാലയങ്ങളില്‍ അക്രമങ്ങള്‍

മാഡ്രിഡ്: സ്‌പെയ്‌നിലെ കാഡിസ് പ്രവിശ്യയിലെ രണ്ട് ദേവാലയങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ വൈദികനടക്കം നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. സാന്‍ ഇസിദ്രോ, ന്യൂഎസ്ത്രാ സെനോരാ ദെ പാല്‍മ എന്നീ ദേവാലയങ്ങളിലാണ് അക്രമം നടന്നത്.

വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടയിലാണ് വൈദികന് പരിക്കേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമി ജനങ്ങള്‍ക്ക് നേരെ വടിവാള്‍ വീശിയതും അവരെ വെട്ടിയതും. സാന്‍ ഇസിദ്രോദേവാലയത്തില്‍ അക്രമം അഴിച്ചുവിട്ടതിന് ശേഷം അക്രമി ദെ പാല്‍മ ദേവാലയത്തിലേക്ക് ഓടിച്ചെല്ലുകയും അവിടെ വെളിയില്‍ നില്ക്കുകയായിരുന്ന വ്യക്തിയെ വെട്ടിപരിക്കേല്പിക്കുകയുമായിരുന്നു.

മൊറോക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥിയാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.