ക്രൈസ്തവരെയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍ തുടങ്ങിയവയെയും സംബന്ധിച്ച വിവരശേഖരണം നിര്‍ത്തിവയ്ക്കണമെന്ന്

ഗുവാഹട്ടി: ക്രൈസ്തവരെയും ക്രൈസ്തവദേവാലയങ്ങള്‍,സ്ഥാപനങ്ങള്‍ തുടങ്ങിയവയെയും സംബന്ധിച്ച് പോലീസ് നടത്തുന്ന വിഭവശേഖരണംനിര്‍ത്തിവയ്ക്കണമെന്ന് ക്രൈസ്തവര്‍ ആവശ്യപ്പെട്ടു. മതപരിവര്‍ത്തനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പോലീസ് വിഭവശേഖരണം നടത്തുന്നത്. ഇത് ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനും അപമാനിക്കുന്നതിനുമായിട്ടാണ് ഉപയോഗിക്കുന്നത്.

യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ചീഫ് മിനിസ്ട്രര്‍ ഹിമാന്ത ബിസ്വശര്‍മ്മയ്ക്ക് എഴുതിയ കത്തില്‍ പറയുന്നു. ക്രൈസ്തവസമൂഹം ഭയചകിതരായികഴിയുകയാണ്.വിവരങ്ങള്‍ ചോദിച്ചറിയുന്നതില്‍ അവര്‍ അസ്വസ്ഥരാണ്. സംസ്ഥാനമൊട്ടാകെ ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഗ്രാമീണപ്രദേശങ്ങളില്‍. കത്ത് പറയുന്നു

31 മില്യന്‍ ആളുകളുള്ള ആസാമില്‍ ക്രൈസ്തവര്‍ വെറും 3.74 ശതമാനമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.