തിന്മയില്‍ നിന്ന് രക്ഷ നേടാന്‍ വിശുദ്ധ യൗസേപ്പിനോട് പ്രാര്‍ത്ഥിക്കാം

പാത്രീസ് കോര്‍ദേ എന്ന അപ്പസ്‌തോലിക പ്രബോധനത്തിലൂടെയാണ് പുതിയൊരു വര്‍ഷാചരണത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ സഭയില്‍ ആരംഭം കുറിച്ചത്. ഈ അപ്പസ്‌തോലിക പ്രബോധനം പാപ്പ അവസാനിപ്പിച്ചിരിക്കുന്നത് യൗസേപ്പിതാവിനോടുള്ള മനോഹരമായ ഒരു പ്രാര്‍ത്ഥനയോടെയാണ്. ആ പ്രാര്‍ത്ഥന നമുക്ക് ഇനിമുതല്‍ എല്ലാ ദിവസവും ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കാം:

ഞങ്ങളുടെ വിമോചകന്റെ പാലകനായ വിശുദ്ധ യൗസേപ്പിതാവേ, പരിശുദ്ധ കന്യാമറിയത്തിന്റെ മണവാളാ, ദൈവം തന്റെ ഏകജാതനെ ഭരമേല്‍പിച്ച അങ്ങിലാണല്ലോ പരിശുദ്ധ കന്യകാമറിയം ശരണപ്പെട്ടത്. അങ്ങയോടൊപ്പമാണല്ലോ ഈശോ വളര്‍ന്നത്. വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളുടെ സ്വര്‍ഗ്ഗീയതാതനായിരുന്നുകൊണ്ട് ജീവന്റെ വഴിയില്‍ ഞങ്ങളെയും നയിക്കണമേ. ഞങ്ങള്‍ക്ക് കൃപയും കാരുണ്യവും ധൈര്യവും ലഭിക്കുന്നതിനും തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുന്നതിനും മാധ്യസ്ഥം വഹിക്കുകയും ചെയ്യേണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.