ആത്മീയതയ്ക്ക് എന്തെങ്കിലും അപകടമുണ്ടോ ? ഈ വാക്കുകള്‍ ഒന്ന് ശ്രദ്ധിക്കൂ

നിന്റെ പരാജയത്തെ ദൈവം ഉയര്‍ച്ചയാക്കി മാറ്റും എന്ന് പറയുമ്പോള്‍ ഹല്ലേലൂയ്യ പറയുന്നതുപോലെ ക്രിസ്തു എനിക്ക് വേണ്ടി മരിച്ചു എന്ന് വിശ്വാസപ്രമാണത്തില്‍ പറയുമ്പോള്‍ ഉളളില്‍ നിന്നൊരു ഹല്ലേലൂയ്യ ഉയരുന്നുണ്ടോ. ഇല്ലെങ്കില്‍ നിന്റെ ആത്മീയതയില്‍ അപകടകരമായ, ഭയാനകമായ ഒരു സംഗതിയുണ്ട്.

കര്‍ത്താവ് നിന്റെ പട്ടിണി മാറ്റും എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന ഹല്ലേലൂയ്യ കര്‍ത്താവ് നിനക്കുവേണ്ടി മരിച്ചു എന്ന് പറയുമ്പോള്‍ ഉള്ളില്‍ നിന്ന് ഉയരുന്നില്ലെങ്കില്‍ അവിടെ നിന്റെ ആത്മീയതയ്ക്ക് എന്തോ കുഴപ്പമുണ്ട്.

ഈ ലോകത്തിന് വേണ്ടിയുള്ള ഭക്തി, ഈ ലോകത്തില്‍ കാര്യങ്ങള്‍സുഗമമായി നടന്നുപോകാന്‍ വേണ്ടിയുളള ഭക്തിയാണ് നമുക്കുള്ളതെങ്കില്‍ അത് അപകടമാണ്.
( ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ പ്രസംഗത്തില്‍ നിന്നുള്ള വാക്കുകള്‍)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.