സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

വയനാട്: എഫ്‌സിസി സന്യാസിനി സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഓഗസ്റ്റ് 16 ന് വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന് നല്കിയ അപ്പീല്‍ തള്ളി. എഫ്‌സിസി മാനന്തവാടി പ്രൊവിന്‍ഷ്യാലില്‍ നിന്നുമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്.

എന്നാല്‍ വത്തിക്കാനിലെ സിഞ്ഞത്തൂര അപ്പസ്‌തോലിക്കയില്‍ ഈ തീരുമാനത്തിനെതിരെ വീണ്ടും അപ്പീല്‍ കൊടുക്കാനും സിസ്റ്റര്‍ ലൂസിക്ക് കഴിയുമെന്നും അറിയിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അച്ചടക്ക നടപടികളെതുടര്‍ന്നാണ് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.