മാപ്പ് പറയുക, കേസ് പിന്‍വലിക്കുക: എഫ് സി സി നേതൃത്വം സിസ്റ്റര്‍ ലൂസിയോട്

കൊച്ചി: ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട് മാപ്പു പറയുകയും കേസ് പിന്‍വലിക്കുകയും ചെയ്യണമെന്ന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് ആവശ്യപ്പെട്ടു. കാരക്കാമല കോണ്‍വെന്റ് സുപ്പീരിയറിനെതിരെ സിസ്റ്റര്‍ ലൂസി കൊടുത്ത കേസ് പിന്‍വലിക്കാനും മാപ്പ് പറയാനുമാണ് എഫ്‌സിസി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

ഓഗസ്റ്റ് 19 ന് തന്നെ കോണ്‍വെന്റില്‍ പൂട്ടിയിട്ടു എന്ന് പറഞ്ഞ് സിസ്റ്റര്‍ ലൂസി, കാരക്കാമല എഫ് സിസി സുപ്പീരിയറിനെതിരെ കേസ് കൊടുത്തിരുന്നു. അച്ചടക്ക നടപടികളുടെ പേരില്‍ എഫ്‌സിസിയില്‍ന ിന്ന സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത് ശരിവച്ചുകൊണ്ടുള്ള വത്തിക്കാനില്‍ നിന്നുള്ള പേപ്പര്‍ കഴിഞ്ഞദിവസം ലഭിച്ചിരുന്നു. കടുത്ത അച്ചടക്ക ലംഘനം നടത്തിയതുകൊണ്ടാണ് സിസ്റ്റര്‍ ലൂസിയെ സന്യാസിനിസമൂഹത്തില്‍ നിന്ന് പുറത്താക്കിയതെന്ന് എഫ്‌സിസി നേതൃത്വം വ്യക്തമാക്കിയിരുന്നു.

വിശദമായ വിശദീകരണക്കുറിപ്പും അവര്‍ പ്രസിദ്ധീകരിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.