സന്തോഷത്തിന്റെ കാവല്‍ക്കാരന്‍, ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ദിവ്യകാരുണ്യത്തെ ആസ്പദമാക്കി പ്രിന്‍സ് ഡേവിസ് തൈക്കൂടന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ സന്തോഷത്തിന്റെ കാവല്‍ക്കാരന്‍ ശ്രദ്ധേയമാകുന്നു. ഇരിങ്ങാലക്കുട രൂപതയുടെ ആഭിമുഖ്യത്തില്‍ നടന്ന ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ ഭാഗമായിട്ടാണ് ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു വൈദികന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ചിത്രം കഥ പറയുന്നത്. ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍ മുഖ്യവേഷം അവതരിപ്പിച്ചിരിക്കുന്നു. ഷോര്‍ട്ട് ഫിലിം പ്രദര്‍ശന വേളയില്‍ രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണുക്കാടന്‍ ആശംസകള്‍ നേര്‍ന്നുസംസാരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.