വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്നുമുതല്‍

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 75 ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള തിരുനാളിന് ഇന്ന് തുടക്കമാകും. രാവിലെ 10.45 ന് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. 11 ന് മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കും. ദിവസവും രാവിലെ 5.30. 6.45, 8, 11 ഉച്ചകഴിഞ്ഞ് 3,5 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. വൈകുന്നേരം അഞ്ചു മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ജപമാല പ്രാര്‍ത്ഥന.

27 ന് വൈകുന്നേരം 5 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കും. 28 ന് രാവിലെ 11 ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റാസകുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കും. 28 നാണ് പ്രധാന തിരുനാള്‍.

എല്ലാ തിരുക്കര്‍മ്മങ്ങളും ഓണ്‍ലൈനായി സംപ്രേഷണം ചെയ്യും. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിരുനാളില്‍ പങ്കെടുക്കാം. ഭാരത കത്തോലിക്കാസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോന്‍സാമ്മ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.