കാണാതെ പോയ സാധനങ്ങള്‍ കണ്ടുകിട്ടാന്‍ വിശുദ്ധ അന്തോനീസിനോട് പ്രാര്‍ത്ഥിക്കുന്നതിന് പിന്നിലെ കാരണം അറിയാമോ?

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധന്‍ എന്നാണ് അന്തോണിസിനെ സഭ വിശേഷിപ്പിക്കുന്നത് എല്ലാ വിശുദ്ധരും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും അന്തോണിസ് അതില്‍നിന്നെല്ലാം അല്പം കൂടിവ്യത്യസ്തനാണ്. കാണാതെ പോകുന്ന സാധനങ്ങള്‍ കണ്ടെത്തിത്തരാന്‍ വിശുദ്ധന്റെ മാധ്യസ്ഥം പ്രത്യേകം സഹായകരമാണ്. ഇങ്ങനെയൊരു പ്രത്യേകത അന്തോണിസിന് സിദ്ധിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ വിശുദ്ധന്റെ ഒരു പുസ്തകം കാണാതെപോയി.

ആശ്രമത്തിലെ അംഗമായിരുന്ന ഒരു അംഗം വിശുദ്ധന്റെ ആ പുസ്തകം മോഷ്ടിക്കുകയാണ് ചെയ്തത്.. അന്തോണിസിനെ സംബന്ധിച്ചിടത്തോളം വളരെയധികം വേദനയുണ്ടാക്കിയ സംഭവമായിരുന്നു അത്. കാരണം ഏറെ പ്രിയപ്പെട്ട പുസ്തകമായിരുന്നു അത്. പുസ്തകം തിരികെ കിട്ടുന്നതിനായി വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചുതുടങ്ങി.

ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി വിശുദ്ധന്റെ പുസ്തകം തിരികെ കിട്ടി. മാത്രവുമല്ല പുസ്തകം മോഷ്ടിച്ച ആള്‍ മാനസാന്തരപ്പെടുകയും ചെയ്തു.
അതുകൊണ്ട് നമ്മുടെ സാധനങ്ങള്‍ കാണാതെ പോകുമ്പോള്‍ വിശുദ്ധ അന്തോണിസിനോട് പ്രാര്‍ത്ഥിക്കുക.വിശുദധന്‍ നമുക്ക് വേണ്ടി അത്ഭുതം പ്രവര്‍ത്തിക്കും. തീര്‍ച്ച.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.