അന്ത്യവിധി നാളിലെ രക്ഷയ്ക്കായി മാതാവിനോട് പ്രാര്‍ത്ഥിക്കാം

കാലത്തിന്റെ അടയാളങ്ങളില്‍ നിന്ന് ക്രിസ്തുവിന്റെ രണ്ടാംവരവ് അടുത്തിരിക്കുന്നുവെന്ന് തിരിച്ചറിയേണ്ടവരാണ് നാം ഓരോരുത്തരും. മുമ്പൊരി്ക്കലും ഉണ്ടായിട്ടില്ലാത്തവിധത്തിലുള്ള എത്രയെത്ര സംഭവവികാസങ്ങള്‍ക്കാണ് നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്.! ആസന്നമായ ഈ അന്ത്യകാലത്ത് നാം കൂടുതലായും പ്രാര്‍ത്ഥനകള്‍ക്കായി സമയം ചെലവഴിക്കേണ്ടതുമുണ്ട്. ക്രിസ്തുവിന്റെ രണ്ടാം വരവിനും നമ്മെ ഒരുക്കാന്‍ ഏറ്റവും ശക്തിയുളളത് പരിശുദ്ധ അമ്മയ്ക്കാണ്. അതുകൊണ്ട് കരുണയ്ക്കുവേണ്ടി നമുക്ക് അമ്മയോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

എനിക്ക് പ്രിയപ്പെട്ട രക്ഷയുടെ അമ്മേ, മുന്നറിയിപ്പിലും അങ്ങയുടെ മകന്‍ യേശുക്രിസ്തുവിന്റെ മുമ്പില്‍ വരുന്ന അന്ത്യനാളുകളിലും ഇവരോട്( നമ്മുടെ ഉള്‍പ്പടെ പ്രിയപ്പെട്ടവരുടെ പേരുകള്‍ പറയുക) കരുണ കാണിക്കണമെന്ന് അങ്ങയുടെ മകനോട് പറയണമേ. അവരെല്ലാം രക്ഷിക്കപ്പെടാനും നിത്യജീവന്‍ പ്രാപിക്കാനും വേണ്ടി ദയാപൂര്‍വ്വം പ്രാര്‍ത്ഥിക്കണമേ. അവരെ എല്ലാ ദിവസവും സംരക്ഷിക്കുകയും അങ്ങയുടെ മകന്റെയടുത്ത് എത്തിക്കുകയും ചെയ്യണമേ. അതുവഴി അവര്‍ക്ക് യേശുവിന്റെ സാന്നിധ്യവും ആത്മീയസമാധാനവും നല്കപ്പെടുകയും വലിയ കൃപകള്‍ ലഭിക്കുകയും ചെയ്യുമല്ലോ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.