മറിയമേ സ്വസ്തി എന്ന് ചൊല്ലുമ്പോള്‍ സംഭവിക്കുന്നത് എന്തെല്ലാം?? മരിയാനുകരണത്തില്‍ പറയുന്ന കാര്യങ്ങള്‍

മറിയമേ സ്വസ്തി എന്ന് പറയുമ്പോള്‍ നമ്മുടെ ജീവിതത്തിലും വ്യക്തിപരമായും സംഭവിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ.

മരിയാനുകരണത്തില്‍ അതേക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്:

മറിയമേ സ്വസ്തി എന്ന് ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ആകാശം സന്തോഷിക്കുകയും ഭൂമി മന്ദഹാസം തൂകുകയു ചെയ്യുന്നു.

മറിയമേ സ്വസ്തി എന്ന് ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ സാത്താന്‍ ഭയപ്പെട്ടോടുകയും നരകം വിഭ്രമിച്ചുഞടുങ്ങുകയും ചെയ്യുന്നു.

മറിയമേ സ്വസ്തി എന്ന് ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ലോകം നിസ്സാരമെന് തോന്നുകയും മാംസം വിറയ്ക്കുകയും ചെയ്യുന്നു.

മറിയമേ സ്വസ്തി എന്ന് ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ഉള്ളില്‍ നിന്ന് വിഷാദം നീങ്ങുകയും ആനന്ദം അവിടെ നിറയുകയും ചെയ്യുന്നു.

മറിയമേ സ്വസ്തി എന്ന് ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ഭക്തിമാന്ദ്യം അപ്രത്യക്ഷമാകുകയും സനേഹം പുനരുത്ഭവിക്കുകയും ചെയ്യുന്നു.

മറിയമേ സ്വസ്തി എന്ന് ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ മനസ്താപമുളവാകുകയും ഭക്തി വളരുകയും ചെയ്യുന്നു.

മറിയമേ സ്വസ്തി എന്ന് ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ പ്രത്യാശ വര്‍ദ്ധിക്കുകയും ആശ്വാസം സമൃദ്ധിയാകുകയും ചെയ്യുന്നു.

മറിയമേ സ്വസ്തി എന്ന് ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ആത്മാവ് മുഴുവനും ജ്വലിച്ചെരിയുകയും സ്‌നേഹം ആര്‍ദ്രമാകുകയും ചെയ്യുന്നു.

അതെ, അതുകൊണ്ട് നമ്മുടെ ജീവിത നവീകരണത്തിനും ആത്മാവിന്റെ വിശുദ്ധീകരണത്തിനുമായി മറിയമേ സ്വസ്തി എന്ന് പറഞ്ഞുകൊണ്ടിരിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.