പരിശുദ്ധ മറിയത്തോടുള്ള യഥാര്‍ത്ഥഭക്തിയുടെ പ്രാധാന്യം

പരിശുദ്ധ മറിയത്തോടുള്ള ഭക്തിയില്‍ ജീവിക്കുന്നവരാണ് നാം എല്ലാവരും. എന്നാല്‍ ഈ ഭക്തിയുടെ പ്രാധാന്യം എന്താണ് എന്നതിനെക്കുറിച്ച് നമ്മില്‍ ചിലര്‍ക്കെങ്കിലും തിരിച്ചറിവ് ഉണ്ടായിരിക്കണം എന്നില്ല. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതേക്കുറിച്ച് പറയുന്ന വാക്കുകള്‍ ഇക്കാര്യത്തില്‍ നമുക്ക് കൂടുതല്‍ വ്യക്തത നല്കും. വിശുദ്ധന്റെ വാക്കുകള്‍ ഇപ്രകാരമാണ്.

ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലേക്ക് നമ്മെ നയിക്കുന്ന ഉറപ്പുള്ള പാതയാണ് പരിശുദ്ധ മറിയം. പരിശുദ്ധ മറിയത്തോടുള്ള യഥാര്‍ത്ഥ ഭക്തി പരിശുദ്ധാത്മാവിനാലും സുവിശേഷമൂല്യങ്ങളാലും നയിക്കപ്പെടുന്ന ഒരു ജീവിതത്തിന് നമ്മെ എപ്പോഴും പ്രേരിപ്പിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.