പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ ശക്തി എന്തുകൊണ്ടാണ് വിശുദ്ധര്‍ ഉള്‍പ്പടെയുള്ള മരിയഭക്തര്‍ തേടിയിരുന്നത്?

പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വണക്കവും പ്രദര്‍ശിപ്പിച്ചിരുന്നവരായിരുന്നു വിശുദ്ധരെല്ലാവരും. ജീവിതത്തിലെ വിവിധ ആവശ്യങ്ങളില്‍ അവരെല്ലാം അമ്മയുടെ മാധ്യസ്ഥമാണ് തേടിയിരുന്നത്.

എന്നാല്‍ എന്തുകൊണ്ടാണ് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം എല്ലാവരും തേടിയിരുന്നത് എന്ന് നാം മനസ്സിലാക്കിയിരിക്കണം. അമ്മയുടെ മാധ്യസ്ഥത്തിന് ഏറെ ശക്തിയുണ്ട്. ഈ ലോകത്തില്‍ ഒരു കുഞ്ഞ് തന്റെ ആവശ്യങ്ങള്‍ക്കെല്ലാം ആദ്യം ഓടിയെത്തുന്നത് അമ്മേ എന്ന് വിളിച്ചുകൊണ്ടാണല്ലോ.

കുഞ്ഞുപ്രായത്തില്‍ അമ്മയെ പോലെ കുഞ്ഞിന്റെ ആവശ്യങ്ങള്‍ അറിയാവുന്ന മറ്റാരുമില്ല. ഇതുപോലെ തന്നെയാണ് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിന്റെ കാര്യവും. ഈശോയെ നോക്കിസംരക്ഷിച്ചവളാണ് പരിശുദ്ധ അമ്മ. ആ അമ്മയ്ക്ക് നമ്മുടെ ജീവിതത്തെയും പരിപാലിക്കാന്‍ തക്ക കഴിവുണ്ട്. മനസ്സുമുണ്ട്. ജീവിതത്തിലെ വിവിധ ആവശ്യങ്ങളില്‍ അതുകൊണ്ട് നമുക്ക് അമ്മയുടെ മാധ്യസ്ഥം തേടാം.

ആത്മശരീരങ്ങളുടെ ആരോഗ്യമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാതാവിനോട് സഹായം ചോദിക്കാം.

അമ്മേ മാതാവേ ഞങ്ങളുടെ ആത്മശരീരങ്ങളുടെ ആരോഗ്യത്തിനും വിശുദ്ധിക്കും വേണ്ടി ഞങ്ങള്‍ അമ്മയോട് പ്രാര്‍ത്ഥിക്കുന്നു. ഈശോയെ എല്ലാവിധ അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിച്ചതുപോലെ അമ്മ ഞങ്ങളെയും കാത്തുരക്ഷിക്കണമേ. അനുദിനജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന വിവിധങ്ങളായ സങ്കടങ്ങളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കണേ.

മോചനമല്ല ദൈവഹിതമെങ്കില്‍ അത് ക്ഷമയോടെ സഹിക്കാന്‍ തക്ക ശക്തി നല്കണമേ. നിത്യാനന്ദത്തിലേക്കുള്ള വഴി ഞങ്ങള്‍ക്ക് അമ്മ കാണിച്ചുതരണമേ..നിത്യസൗഭാഗ്യം നേടിത്തരുകയും ചെയ്യണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.