വിവിധ ഉത്തരീയങ്ങളുടെ നിറങ്ങളെക്കുറിച്ച് അറിയാമോ?

ഇന്നലെ നമ്മള്‍ മാതാവിന്റെ ഉത്തരീയഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചാണ് സംസാരിച്ചത്. ഉത്തരീയം ധരിച്ചാല്‍ നിത്യനരകത്തില്‍ നിന്ന് നമുക്ക് രക്ഷ കിട്ടുമെന്നും ശുദ്ധീകരണ സ്ഥലത്ത് നിന്ന് പെട്ടെന്ന് മോചനം ലഭിക്കുമെന്നുമായിരുന്നുവല്ലോ മാതാവിന്റെ വാഗ്ദാനം.

വിവിധ ഉത്തരീയങ്ങള്‍ ഇന്ന് വിശ്വാസികള്‍ ധരിക്കുന്നുണ്ട്. തവിട്ടുനിറത്തിലുള്ള ഉത്തരീയം കര്‍മ്മലമാതാവിന്റെ ഉത്തരീയം എന്നാണ് അറിയപ്പെടുന്നത്. വ്യാകുലമാതാവിന്റെ ഉത്തരീയത്തിന്റെ നിറം കറുപ്പാണ്. അമലോത്ഭവമാതാവിന്റെ ഉത്തരീയം നീല നിറത്തിലാണ് അറിയപ്പെടുന്നത്.

വെള്ളനിറത്തില്‍ കാണുന്ന ഉത്തരീയം പരിശുദ്ധ ത്രീത്വത്തിന്റെ ഉത്തരീയമാണ്. തിരുഹൃദയത്തിന്റെ ഉത്തരീയവും പീഡാനുഭവത്തിന്റെ ഉത്തരീയവും ചുവപ്പുനിറത്തിലാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Siji sojan says

    Super

Leave A Reply

Your email address will not be published.