“വേദനിക്കുന്ന സമയത്തും നിന്റെ പുഞ്ചിരി എനിക്ക് തരിക ” ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം കേള്‍ക്കൂ

ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ പറയുന്നത് ഒരുപാട് ജപമാലകള്‍ ചൊല്ലി പ്രാര്‍ത്ഥിക്കണം എന്നാണ്. ഇന്ന് വളരെ ചുരുക്കം പേര്‍ മാത്രമേ ജപമാല ചൊല്ലാറുള്ളൂ. ഇക്കാരണത്താല്‍ തിരുസഭ വീണുകൊണ്ടിരിക്കുകയാണ്. മാതാവ് പറയുന്നു.

പൂര്‍ണ്ണ ഹൃദയത്തോടെ എന്നെ സ്‌നേഹിക്കണമെന്നും വളരെയേറെ കൊച്ചുകൊച്ചുത്യാഗങ്ങള്‍ എനിക്ക് സമര്‍പ്പിക്കുക എന്നും മാതാവ് ഓര്‍മ്മിപ്പിക്കുന്നു. ഏറ്റവും ചെറുതുപോലും വിലമതിക്കപ്പെടുന്നു. വേദനയുടെ സമയത്തും നിന്റെ പുഞ്ചിരിയെല്ലാം എനിക്ക് തരിക. എന്റെ ഹൃദയം ഭാരപ്പെടുന്നു. മാതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അമ്മയുടെ ഈ വാക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ട് നമുക്ക് ജപമാലകള്‍ കൂടുതലായി ചൊല്ലാം. വേദനകളെല്ലാം അമ്മയ്ക്കായി സമര്‍പ്പിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.