സാത്താനെതിരെയുള്ള വിശുദ്ധ മിഖായേല്‍ മാലാഖയുടെ ശക്തമായ ഉപകരണം ഏതാണെന്നറിയാമോ?

വിശുദ്ധ മിഖായേല്‍ മാലാഖയുടെ ചിത്രം നമുക്ക് സുപരിചിതമാണ്. വീരനായ ഒരു യോദ്ധാവായിട്ടാണ് മിഖായേല്‍ മാലാഖയെ ചിത്രീകരിച്ചിരിക്കുന്നത്. കൈയില്‍ വാളുമുണ്ട്. ശത്രുക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുളള ശക്തമായ ആയുധമാണ് വാള്‍ എന്നാണ് കരുതുന്നത്. പക്ഷേ സാത്താനുമായുള്ള പോരാട്ടത്തില്‍ ഈ വാള്‍ ഒരു പ്രതീകമാണ്. കാരണം വിനയവും എളിമയുമാണ് സാത്താനെതിരെയുള്ള മിഖായേല്‍ മാലാഖയുടെ ശക്തമായ ആയുധം. ദൈവത്തിന്റെ മാലാഖമാരില്‍ ഏറ്റവും വിനയമുള്ളത് മിഖായേല്‍ മാലാഖയ്ക്കാണത്രെ, സാത്താന് തീരെ സഹിക്കാനും പൊറുക്കാനും കഴിയാത്തത് എളിമയാണ്, വിനയമാണ്. അതുകൊണ്ടാണ് മിഖായേല്‍ മാലാഖയുടെ മുമ്പില്‍ സാത്താന്‍ തോറ്റുമടങ്ങുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.